മലങ്കര ഓര്‍ത്തഡോക്സ് സഭാ തലവന്‍ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ കാലംചെയ്തു

 

 

മലങ്കര ഓര്‍ത്തഡോക്സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ (75) കാലംചെയ്തു. അര്‍ബുദ ബാധിതനായി പരുമല ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ഇന്നു പുലര്‍ച്ചെ 2.35നായിരുന്നു അന്ത്യം.

2010 നവംബര്‍ ഒന്നിനാണ് ബസേലിയോസ് മാര്‍ത്താമ്മാ പൗലോസ് ദ്വീതിയന്‍ ബാവ എന്ന പേരില്‍ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായായത്