കുവൈത്തിൽ 1770 പേർക്ക് കൂടി കോവിഡ്; 19 മരണം

കുവൈത്തിൽ 1770 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 19 മരണവും റിപ്പോർട്ട് ചെയ്തു. 1694 പേർ രോഗമുക്തി നേടി. 17972 പേർ ചികിത്സയിൽ കഴിയുന്നതിൽ 331 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.74 %.