കുവൈത്തിൽ സ്‌കൂളുകൾ വീണ്ടും തുറക്കൽ : തീരുമാനം പെരുന്നാളിന് ശേഷം

കുവൈത്തിൽ​ സ്​​കൂ​ളു​ക​ൾ തു​റ​ന്ന്​ നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ന്തി​മ തീ​രു​മാ​നം പെ​രു​ന്നാ​ളി​ന്​ ശേ​ഷം എ​ടു​ക്കു​മെ​ന്ന്​ പാ​ർ​ല​മെൻറ്​ വി​ദ്യാ​ഭ്യാ​സ സ​മി​തി. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ സ്​​കൂ​ൾ തു​റ​ന്ന്​ ക്ലാ​സ്​ ആ​രം​ഭി​ക്കു​ക, സ്​​കൂ​ളി​ലെ ക്ലാ​സു​ക​ളും ഒാ​ൺ​ലൈ​ൻ പ​ഠ​ന​വും സ​മ​ന്വ​യി​പ്പി​ച്ച്​ കൊ​ണ്ടു​പോ​കു​ക, ഒാ​ൺ​ലൈ​ൻ പ​ഠ​നം മാ​ത്ര​മാ​യി കു​റ​ച്ചു​കാ​ലം കൂ​ടി തു​ട​രു​ക എ​ന്ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ ച​ർ​ച്ച ചെ​യ്യു​ന്ന​ത്.സെ​പ്​​റ്റം​ബ​റി​ൽ നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം ആ​രം​ഭി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും ആ​രോ​ഗ്യ മ​​ന്ത്രാ​ല​യ​വും ത​യാ​റെ​ടു​പ്പ്​ ആ​രം​ഭി​ച്ചി​രു​ന്നു. എന്നാൽ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ കേ​സു​ക​ളും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തു​ന്ന​ത്.