കുവൈത്തിൽ 1712 പേർക്ക് കൂടി കോവിഡ്; 11 മരണം

 

കുവൈത്തിൽ 1712 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേർ മരിക്കുകയും ചെയ്തു. ഇവർ ആരും വാക്സിൻ സ്വീകരിച്ചവരല്ല. 1769 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.80 % ആണ്. 17904 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 333 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.