മരണ നിരക്ക് ഉയരുന്നു : വിവാഹ ചടങ്ങുകൾക്കും ഒത്തുകൂടലുകൾക്കും വിലക്ക്

കു​വൈ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​ന​വും മ​ര​ണ നി​ര​ക്കും ഉയരുന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വാ​ഹ​ങ്ങ​ൾ​ക്കും മ​റ്റും ഒത്തുചേരലുകൾക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ നി​ർ​ത്തി​വെ​ക്കാ​ൻ മ​ന്ത്രി​സ​ഭ നി​ർ​ദേ​ശി​ച്ചു. കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള എ​ല്ലാ പ​രി​പാ​ടി​ക​ളും നി​ർ​ത്തി​വെ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. വി​വാ​ഹം, പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സം​ഗീ​ത പ​രി​പാ​ടി​ക​ൾ, കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ൾ എ​ന്നി​വ​ക്കാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണ​ത്തി​ൽ കോ​വി​ഡ്​ സ്ഥി​തി മെ​ച്ച​​പ്പെ​ട്ട​പ്പോ​ൾ ഇ​ള​വ്​ ന​ൽ​കി​യി​രു​ന്നു.

ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളും സ​മ്മ​ർ ക്ല​ബ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ​രി​പാ​ടി​ക​ളും റ​ദ്ദാ​ക്കാ​നാ​ണ് തീ​രു​മാ​നം. വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങു​ക​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

മാ​ളു​ക​ൾ, വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ൾ, റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ക​ഫേ​ക​ൾ എ​ന്നി​വ രാ​ത്രി എ​ട്ടി​ന്​ അ​ട​ക്ക​ണ​മെ​ന്ന നി​യ​ന്ത്ര​ണം തു​ട​രാ​നും ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു.