കുവൈത്തിൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ അടുത്ത ഓപ്പൺ ഹൗ​സ് ജൂ​ലൈ 28

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ടു​ത്ത ഓ​പ​ൺ ഹൗ​സ്​ ജൂ​ലൈ 28 ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ 3.30ന്​ ​ന​ട​ക്കും. ഒാ​ൺ​ലൈ​ൻ ഒാ​പ​ൺ ഹൗ​സി​ന്​ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ നേ​തൃ​ത്വം ന​ൽ​കും.

കു​വൈ​ത്തി​ലേ​ക്കു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ തി​രി​ച്ചു​വ​ര​വ്, ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി വെ​ല്‍ഫെ​യ​ര്‍ ഫ​ണ്ടി​ല്‍നി​ന്നു​ള്ള സ​ഹാ​യം, മ​ര​ണ ര​ജി​സ്​​ട്രേ​ഷ​ൻ എ​ന്നി​വ​യാ​ണ് അ​ടു​ത്ത ഓ​പ​ണ്‍ ഹൗ​സി​ലെ ച​ർ​ച്ച വി​ഷ​യ​ങ്ങ​ള്‍. ഇൗ ​വി​ഷ​യ​ങ്ങ​ളി​ലെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ അം​ബാ​സ​ഡ​ർ മ​റു​പ​ടി പ​റ​യും. സൂം ​ആ​പ്ലി​ക്കേ​ഷ​നി​ൽ 999 7899 3243 എ​ന്ന ​െഎ​ഡി​യി​ൽ 512609 എ​ന്ന പാ​സ്​​കോ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ കു​വൈ​ത്തി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും പ​െ​ങ്ക​ടു​ക്കാ​വു​ന്ന​താ​ണ്.
പ്ര​ത്യേ​ക​മാ​യി എ​​ന്തെ​ങ്കി​ലും അ​ന്വേ​ഷി​ക്കാ​നു​ള്ള​വ​ർ പേ​ര്, പാ​സ്​​പോ​ർ​ട്ട്​ ന​മ്പ​ർ, സി​വി​ൽ ​െഎ​ഡി ന​മ്പ​ർ, ഫോ​ൺ ന​മ്പ​ർ, കു​വൈ​ത്തി​ലെ വി​ലാ​സം എ​ന്നി​വ സ​ഹി​തം community.kuwait@mea.gov.in എ​ന്ന ​ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.