60 വയസ്സുള്ള പ്രവാസികൾക്ക് 2000 ദിനാർ ഫീസ് അടച്ച് താമസ രേഖ പുതുക്കാം

കുവൈത്തിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത 60 വയസ്സ്‌ പ്രായമായ പ്രവാസികൾക്ക്‌ 2000 ദിനാർ ഫീസ്‌ ചുമത്തി താമസ രേഖ പുതുക്കി നൽകാൻ തീരുമാനമായി. ഇതിനു പുറമെ ഇവർക്ക് പ്രത്യേക ആരോഗ്യ ഇൻഷുറൻസ് ഫീസും ചുമത്തും. ആരോഗ്യ ഇൻഷുറൻസ് ഫീസ് എത്രയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഈ വര്ഷം ജനുവരി ഒന്ന് മുതലാണ് 60 വയസ്സ് പ്രായമായവർക്ക് വിസ പുതുക്കുന്നതിനുള്ള നിരോധനം ഏർപ്പെടിത്തിയത്.