കുവൈത്തിൽ ഇന്ന് 1623 പേർക്ക് കൂടി കോവിഡ് ; 11 മരണം

കുവൈത്തിൽ ഇന്ന് 1623 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 11 പേർ മരിക്കുകയും ചെയ്തു. ഇതിൽ ഒരാൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നു. 1721 പേർ രോഗമുക്തി നേടി. 17795 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. അതിൽ 336 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.60 %.