കുവൈത്തിൽ 1385 പേർക്ക് കൂടി കോവിഡ്; 16 മരണം

കുവൈത്തിൽ 1385 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേർ മരിക്കുകയും ചെയ്തു. ഇതിൽ ഒരാൾ ഒരു ഡോസ് വാക്സിനും മറ്റൊരാൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. 1647 പേർ രോഗമുക്തി നേടി. 17517 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 341 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9. 03 %.