അ​ഗ്​​നി​ശ​മ​ന നിയമങ്ങൾ പാലിച്ചില്ല ; 32 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി

അ​ഗ്​​നി​ശ​മ​ന സേ​ന വ​കു​പ്പ്​​ മു​ന്നോ​ട്ടു​വെ​ക്കു​ന്ന നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത 32 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. കുവൈത്തിലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ഗ്​​നി​ശ​മ​ന ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്. ട​യ​റു​ക​ൾ, എ​ണ്ണ, മ​ര​ങ്ങ​ൾ, മ​റ്റു പെ​െ​ട്ട​ന്ന്​ തീ​പി​ടി​ക്കു​ന്ന വ​സ്​​തു​ക്ക​ൾ എ​ന്നി​വ അ​ല​ക്ഷ്യ​മാ​യി കൂ​ട്ടി​യി​ട്ട സ്ഥാ​പ​ന​ങ്ങൾ പൂട്ടിച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി, കാ​ർ​ഷി​ക-​മ​ത്സ്യ​വി​ഭ​വ അ​തോ​റി​റ്റി എ​ന്നി​വ സം​യു​ക്​​ത​മാ​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.