കുവൈത്തിൽ 12നും 15നും ഇടയിൽ പ്രായമുള്ളവരുടെ കോവിഡ് പ്രതിരോധ വാക്സിനേഷൻ ആരംഭിച്ചു. സെപ്റ്റംബറിന് മുമ്പ് ഇൗ പ്രായവിഭാഗത്തിലുള്ളവർക്ക് രണ്ട് ഡോസ് വാക്സിനും നൽകാനാണ് ലക്ഷ്യമിടുന്നത്. സെപ്റ്റംബറിൽ സ്കൂളുകളിൽ നേരിട്ട് അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് 12 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നത്. കുട്ടികൾക്ക് ഫൈസർ വാക്സിനാണ് നൽകുന്നത്. ആരോഗ്യമന്ത്രാലയവും വിദ്യാഭ്യാസമന്ത്രാലയവും സംയുക്തമായാണ് ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുക.