വിദേശസന്ദർശനം കഴിഞ്ഞ് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് തിരികെയെത്തി. സ്വകാര്യ സന്ദർശനത്തിനും വൈദ്യപരിശോധനക്കുമായി ജൂൺ 24നാണ് അദ്ദേഹം ജർമനിയിലേക്ക് പോയത്.
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം, ശൈഖ് നാസർ മുഹമ്മദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ അമീറിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു.