കുവൈത്തിൽ ആരോഗ്യ മന്ത്രാലയം ഇമ്യുണിറ്റി ആപ്പ് നവീകരിച്ചു

കുവൈത്തിൽ ആരോഗ്യമന്ത്രാലയം ഇമ്യൂണിറ്റി ആപ്പ് നവീകരിച്ചു. ഇപ്പോൾ ഒരു വ്യക്തിക്ക് 6 പേരുടെ കൂടെ വാക്സിനേഷൻ, പി സി ആർ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച വിവരങ്ങൾ ചേർക്കാം. ഇൻഫോർമേഷൻ സിസ്റ്റംസ് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം യാത്ര ചെയ്യുന്ന സ്‍മാർട്ട് ഫോൺ ഇല്ലാത്ത കുട്ടികളുടെയും വീട്ടു ജോലിക്കാരുടെയും മറ്റ് കുടുംബാംഗങ്ങളുടെയും പി സി ആർ സർട്ടിഫിക്കറ്റ് വിവരങ്ങൾ കൂടി ഉൾപ്പെടുത്താൻ ഇത് സഹായകമാകും.