കുവൈത്തിൽ പുതുതായി 987 കോവിഡ് കേസുകൾ ; 9 മരണം

കുവൈത്തിൽ പുതുതായി 987 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 9 പേർ മരിക്കുകയും ചെയ്തു. ഇതിൽ ഒരാൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. 1233 പേർ രോഗമുക്തരായി. 15246 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 316 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 7.78 %.