കുവൈത്ത് ടീം ടോക്യോയിലെ ഒളിമ്പിക് വേദിയിൽ

പ്രതീക്ഷയോടെ കുവൈത്തി കായിക താരങ്ങൾ ജപ്പാനിലെ ടോക്യോയിൽ ഒളിമ്പിക്​ വേദിയിൽ. ഷൂട്ടിങ്​ താരം തലാൽ അൽ റഷീദിയും നീന്തൽ താരം ലാറ ദഷ്​തിയും ഉദ്​ഘാടന ചടങ്ങിൽ കുവൈത്ത്​ പതാകയേന്തി. ആദ്യ ദിവസം തുഴച്ചിൽ മത്സരത്തിനിറങ്ങിയ കുവൈത്തി​െൻറ അബ്​ദുറഹ്​മാൻ അൽ ഫാദിലിന്​ മെഡൽ നേടാൻ കഴിഞ്ഞില്ല. ഒളിമ്പിക്​സിൽ തുഴച്ചിൽ മത്സരത്തിനിറങ്ങിയ ആദ്യ കുവൈത്തി താരമാണ്​ ഇദ്ദേഹം. കഴിഞ്ഞ ഒളിമ്പിക്​സിൽ കുവൈത്ത്​ ടീം മത്സരിച്ചിരുന്നില്ല. അന്താരാഷ്​ട്ര ഒളിമ്പിക്​ കമ്മിറ്റിയുടെ വിലക്ക്​ നിലനിൽക്കുന്നതിനാൽ ആയിരുന്നു ഇത്​.