ഇന്ത്യൻ എംബസ്സി ഷെൽറ്ററിലെ അന്തേവാസികൾക്ക് വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

 

കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഷെൽട്ടറിലെ അന്തേവാസികൾക്കായി വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ ഡോക്റ്റേഴ്സ് ഫോറത്തിലെ വിദഗ്ദരായ ഡോക്റ്റർമാരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. എല്ലാ അന്തേവാസികൾക്കും പ്രയോജനം ലഭിക്കുന്ന രീതിയിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.