കുവൈത്തിൽ 987 പേർക്ക് കൂടി കോവിഡ്; 6 മരണം

കുവൈത്തിൽ പുതുതായി 987 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറ് പേർ മരിക്കുകയും ചെയ്തു. ഇതിൽ രണ്ടു പേർ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചിരുന്നു. 1479 പേർ രോഗമുക്തരായി. 14516 പേർ ചികിത്സയിൽ കഴിയുന്നതിൽ 318 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7. 92 %.