വാക്സിനുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി

 

കുവൈത്തിൽ വാക്സിനുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോധ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്ത് നൽകുന്ന വാക്സിനുകളുടെ സുരക്ഷിതത്വവും ഫലപ്രാപ്തിയും ആരോഗ്യമന്ത്രാലയം ഉറപ്പ് വരുത്തിയതാണ്. വാക്സിനുകൾ ആഗോള നിലവാരം പുലർത്തുന്നതാണ്. സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.