ഇമ്യൂൺ ആപ്പിൽ രെജിസ്റ്റർ ചെയ്ത 18 ,000 വാക്സിൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം

കുവൈത്തിൽ ഇമ്യൂൺ ആപ്പിൽ രെജിസ്റ്റർ ചെയ്ത 18 ,000 വാക്സിൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകിയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പതിനായരിത്തോളം സർട്ടിഫിക്കറ്റുകൾ നിരസിച്ചു. സാങ്കേതിക പ്രശ്നങ്ങൾ, വൈവരങ്ങൾ പൂർത്തിയാക്കാത്തത്, ക്യൂ ആർ കോഡിൽ മതിയായ വിവരങ്ങളില്ല എന്ന കാരണങ്ങളാലാണ് മിക്ക സർട്ടിഫിക്കറ്റുകളും നിരസിച്ചത്. കുവൈത്തിലേക്ക് മടങ്ങാൻ 73000 വിദേശികൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ 45000 പേര് വാക്സിൻ സർട്ടിഫിക്കറ്റ് ലഭിച്ചവരാണെന്നും മന്ത്രാലയം അറിയിച്ചു.