ഗർഭിണിയായ മലയാളി യുവതി കുവൈത്തിൽ മരിച്ചു

കുവൈത്തിൽ 7 മാസം ഗർഭിണിയായ മലയാളി യുവതി മരിച്ചു. കൊല്ലം അഞ്ചൽ മഞ്ചാടിയിൽ വീട്ടിൽ സന്തോഷ് കുമാറിന്റെ ഭാര്യ സിനി സന്തോഷ് ആണ് മരിച്ചത്. 43 വയസ്സായിരുന്നു. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തുവെങ്കിലും കുഞ്ഞിനേയും രക്ഷിക്കാനായില്ല. മകൻ അനന്തറാം.