ഇന്ത്യയിൽ 39,361 പേർക്ക് കൂടി കോവിഡ് : 416 മരണം

 

ഇന്ത്യയിൽ കഴിഞ്ഞ  24 മണിക്കൂറിനിടെ 39,361 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 35,968 പേർ രോഗമുക്തി നേടി. 416 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇതുവരെ ആകെ 3,05,79,106 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,20,967 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 4,11,189 ആക്റ്റീവ് കേസുകളാണുള്ളത്.

ഇതുവരെ 43,51,96,001 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.