കര്‍ഷക സമരം ; പാര്‍ലമെന്റിലേക്ക് ട്രാക്ടറോടിച്ച് രാഹുല്‍ ഗാന്ധി

കര്‍ഷക സമരത്തിന് പിന്തുണയുമായിപാര്‍ലമെന്റിലേക്ക് ട്രാക്ടറോടിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ രാഹുലിന്റെ പ്രതിഷേധം.

കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടിയല്ല, പകരം ബിസിനസ്സുകാര്‍ക്ക് വേണ്ടിയും അതിധനികര്‍ക്ക് വേണ്ടിയുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. ഇതിനെതിരായി നടത്തുന്ന പ്രതിഷേധമാണിതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.കര്‍ഷകരുടെ ശബ്ദം പാര്‍ലമെന്റിലെത്തിക്കുമെന്ന് രാഹുല്‍ പറഞ്ഞു.