കുവൈത്തിൽ ഗാർഹിക മേഖലയിൽ സൗജന്യ റിക്രൂട്ട്മെന്റ് 40000 രൂപവരെ ശമ്പളം

കുവൈത്ത് സിറ്റി :കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളി, കെയർടേക്കർ, ടെയിലർ എന്നീ മേഖലകളിൽ മുപ്പതിനും നാൽപ്പതിനും മധ്യേ പ്രായമുള്ള വനിതകളെ നോർക്ക റൂട്ട്സ് മുഖാന്തിരം തിരഞ്ഞെടുക്കുന്നു. 120-170 ദിനാർ ഏകദേശം (28000-40000 രൂപ ) ശമ്പളമായി ലഭിച്ചേക്കും.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, വിമാനനടിക്കറ്റ്, താമസം, ഭക്ഷണം, എന്നിവ തികച്ചും സൗജന്യമായി നൽകും. താൽപര്യമുള്ളവർ norkadsw@gmail.com ലേക്ക് വിശദമായ ബയോഡേറ്റ, ഫുൾസൈസ് ഫോട്ടോ എന്നിവ 2019 ഫെബ്രുവരി 29 മുമ്പായി അയക്കണം. കൂടുതൽ വിവരങ്ങൾ 1800-425-3939 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ നിന്നും ലഭിക്കും