ഓഗസ്റ്റ് ഒന്ന് മുതൽ വിദേശികൾക്ക് നേരത്തെ പ്രഖ്യാപിച്ച നിബന്ധനകൾ പാലിച്ച് കുവൈത്തിലേക്ക് പ്രവേശിക്കാം

kuwait_vartha

ഓഗസ്റ്റ് ഒന്ന് മുതൽ വിദേശികൾക്ക് നേരത്തെ പ്രഖ്യാപിച്ച നിബന്ധനകൾ പാലിച്ച് കുവൈത്തിലേക്ക് പ്രവേശിക്കാമെന്ന് മന്ത്രിസഭാ യോഗം അനുമതി നൽകി. നേരത്തെ ഏർപ്പെടുത്തിയ നബന്ധനകളിൽ മറ്റ് ഭേദഗതികൾ ഒന്നും വരുത്തിയിട്ടില്ല. സാധുവായ താമസ രേഖ ഉണ്ടായിരിക്കുക, കുവൈത്തിൽ അംഗീകരിച്ച വാക്സിൻ സ്വീകരിച്ചിരിക്കുക എന്നതൊക്കെയാണ് നിബന്ധനകൾ. ഇതിനു പുറമെ പ്രവേശനത്തിന് 72 മണിക്കൂർ മുൻപ് എടുത്ത പി സി ആർ പരിശോധന ഫലം ഹാജരാക്കുകയും വേണം. കുവൈത് വിമാനത്താവളത്തിൽ എത്തിയ ശേഷം മറ്റൊരു പി സി ആർ കൂടി എടുക്കേണ്ടതുണ്ട്. ഒരാഴ്ചത്തെ ഹോം ക്വാറന്റീനും അനുഷ്ഠിക്കണം.