ഷോപ്പിംഗ് മാളുകൾ, റസ്റ്റോറന്റുകൾ എന്നിവയ്ക്ക് രാത്രി 11 വരെ പ്രവർത്തിക്കാം

കുവൈത്തിൽ ഷോപ്പിംഗ് മാളുകൾ, റസ്റ്റോറന്റുകൾ, വാണിജ്യ സമുച്ഛയങ്ങൾ, കോഫീ ഷോപ്പുകൾ എന്നിവയ്ക്ക് രാത്രി 11 വരെ പ്രവർത്തിക്കാൻ മന്ത്രി സഭ യോഗത്തിൽ അനുമതിയായി. നിലവിൽ രാത്രി 8 വരെയായിരുന്നു അനുമതി നൽകിയിരുന്നത്.