പ്രമുഖ ഫോട്ടോഗ്രാഫർ അൻവർ സാദത്ത്‌ അനസ്‌ നിര്യാതനായി

കുവൈത്തിലെ പ്രമുഖ ഫോട്ടോഗ്രാഫറും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ അൻവർ സാദത്ത്‌ അനസ്‌ നിര്യാതനായി. കോവിഡ്‌ ബാധയെ തുടർന്ന് അമീരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കോഴിക്കോട്‌ ബിലാത്തി കുളം അരക്കിണർ സ്വദേശിയാണു.ഭാര്യ അൻസില അനസ്‌. മക്കൾ അൻഫീസ്‌,അൻഫാൽ, അൻഫാദ്‌,അൻഫാഹ്‌. പിതാവ്‌ ഹസ്സൻ കോയ.