കുവൈത്തിൽ പാസ്പോർട്ട് പുതുക്കുന്നവർ വാക്സിൻ സർട്ടിഫിക്കറ്റിൽ പുതിയ പാസ്പോർട്ട് നമ്പർ ചേർത്തിരിക്കണം

കുവൈത്തിൽ വാക്സിൻ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം പാസ്പോർട്ട് പുതുക്കുന്നവർ പുതിയ പാസ്പോർട്ട് നമ്പർ വാക്സിൻ സർട്ടിഫിക്കറ്റിൽ ഭേദഗതി ചെയ്തിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മിശിരിഫ് എക്സിബിഷൻ ഗ്രൗണ്ടിൽ സ്ഥിതി ചെയ്യുന്ന വാക്സിൻ സെന്ററിലെ ആസ്ക് മി ഓഫീസിൽ ഇതിനായുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഓക്സ്ഫോർഡ് , ഫൈസർ വാക്സിനുകളുടെ രണ്ട് ഡോസ് സ്വീകരിക്കുന്നവരുടെ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ചേർക്കുന്നുണ്ട്. ഈ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണ് പാസ്പോർട്ട് പുതുക്കുന്നതെങ്കിൽ പുതിയ പാസ്പോർട്ട് നമ്പർ വാക്സിൻ സർട്ടിഫിക്കറ്റിൽ ചേർത്തിരിക്കണം. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇത് അനിവാര്യമാണ്.