വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ക്യൂ. ആർ. കോഡുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരുമായി ബന്ധപ്പെടുന്നു – സിബി ജോർജ്ജ്

 

വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ ക്യൂ. ആർ. കോഡുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരുമായി നിരന്തരം ബന്ധപ്പെട്ട്‌ വരികയാണെന്ന് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി അറിയിച്ചു .ക്യൂ. ആർ. കോഡിൽ സാങ്കേതിക തടസ്സങ്ങൾ ഉള്ളതായി ശ്രദ്ധയിൽ പെട്ടിരുന്നു. ഇക്കാര്യം ഉടൻ പരിഹരിക്കപ്പെടുമെന്നാണു കരുതുന്നത്‌. പ്രവാസികളുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്ത്‌ അധികൃതർ പ്രഖ്യാപനം നടത്തിയിരുന്നു. ഇന്ത്യക്കാർക്ക്‌ കുവൈത്തിൽ തിരികെ വരാൻ സാധിക്കുന്നതാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട്‌ ചില കാര്യങ്ങളിൽ ഇനിയും കൂടുതൽ വ്യക്തത വരേണ്ടതുണ്ട്‌. ഇക്കാരണത്താൽ എല്ലാവരും കുറച്ചു ദിവസം കൂടി കാത്തിരിക്കണം.കുവൈത്ത്‌ സർക്കാരിൽ നിന്ന് യാത്രാ അനുമതി ലഭിച്ച ശേഷം മാത്രമേ ടിക്കറ്റ്‌ ബൂക്ക്‌ ചെയ്യേണ്ടതുള്ളൂ.ഇന്ത്യയിലെ കോവി ഷീൾഡ്‌ വാക്സിൻ കുവൈത്ത്‌ സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്ന് സ്ഥാനപതി ആവർത്തിച്ചു വ്യക്തമാക്കി.