ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ലും കോ​വി​ഡ്​ വാക്സിനേഷൻ ​ കേ​ന്ദ്രം ആ​രം​ഭി​ച്ചു

കു​വൈ​ത്തി​ൽ ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ലും കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കേ​ന്ദ്രം ആ​രം​ഭി​ച്ചു. മ​ല​യാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന സ്ഥ​ല​മാ​ണ്​ അ​ബ്ബാ​സി​യ, ഹ​സാ​വി എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്. കുവൈത്തിലെ​ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത കൂടിയ പ്ര​ദേ​ശം കൂ​ടി​യാ​ണി​ത്.

സ​ന്ദ​ർ​ശ​ക​ർ​ക്ക്​ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്​ ഉൗ​ഴം​കാ​ത്തു​നി​ൽ​ക്കാ​നു​ള്ള വി​ശാ​ല​മാ​യ സൗ​ക​ര്യം ഇ​വി​ടെ​യു​ണ്ട്. മു​ൻ​കൂ​ർ അ​പ്പോ​യ​ൻ​മെൻറ്​ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ തി​ര​ക്ക്​ നി​യ​ന്ത്രി​തമാണ് . അ​പ്പോ​യ​ൻ​​മെൻറ്​ അ​നു​സ​രി​ച്ച്​ മാ​ത്രം കു​ത്തി​വെ​പ്പി​ന്​ എ​ത്ത​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.