ചൂട് കാലാവസ്ഥ : വെ​ള്ള​ക്കു​പ്പി​ക​ള്‍ വാ​ഹ​ന​ത്തി​ൽ ഉ​പേ​ക്ഷി​ച്ചു​പോ​ക​രു​തെ​ന്ന്​ കു​വൈ​ത്ത് അ​ഗ്​​നി​ശ​മ​ന സേ​ന

 

ക​ടു​ത്ത ചൂ​ടു​കാ​ലാ​വ​സ്ഥ​യി​ൽ വെ​ള്ള​ക്കു​പ്പി​ക​ള്‍ വാ​ഹ​ന​ത്തി​ൽ ഉ​പേ​ക്ഷി​ച്ചു​പോ​ക​രു​തെ​ന്ന്​ കു​വൈ​ത്ത് അ​ഗ്​​നി​ശ​മ​ന സേ​ന​യി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ന്‍ വ​കു​പ്പ്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍കി. പ​ക​ല്‍സ​മ​യ​ത്ത്​ വെ​ള്ള​ക്കു​പ്പി​ക​ള്‍ കാ​റി​ല്‍ ഉ​പേ​ക്ഷി​ച്ചു പോ​കു​ന്ന​തു വ​ലി​യ അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മാ​യേക്കും .
സൂ​ര്യ​കി​ര​ണ​ങ്ങ​ള്‍ വെ​ള്ള​ക്കു​പ്പി​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ക വ​ഴി കാ​റി​ല്‍ തീ ​പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. പൊ​തു​വെ കാ​റി​ലെ സീ​റ്റു​ക​ള്‍ തു​ണി​യും പ​ഞ്ഞി​യും കൊ​ണ്ടു​ണ്ടാ​ക്കു​ന്ന​താ​ണ്. ചെ​റി​യ തീ​പ്പൊ​രി മ​തി തീ​പ​ട​ർ​ന്ന്​ വ​ലി​യ അ​പ​ക​ടം ഉ​ണ്ടാക്കാനെ​ന്ന്​ അ​ധി​കൃ​ത​ർ പറഞ്ഞു.