കുവൈത്തിൽ കഴിഞ്ഞ 5 മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ; പുതിയ രോഗികൾ 766

 

കുവൈത്തിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 5.8 ശതമാനം ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. ഇത് കഴിഞ്ഞ 5 മാസത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ്. ദൈനംദിന രോഗ ബാധിതരിലും കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം 766 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 5 പേർ മരിച്ചു. 1251 പേർ രോഗമുക്തി നേടി. പന്ത്രണ്ടായിരത്തിൽ താഴെയാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 307 പേരുടെ നില ഗുരുതരമാണ്.