ഇന്ത്യയിൽ 40,134 പേർക്ക് കൂടി പുതുതായി കോവിഡ് : 422 മരണം

ഇന്ത്യയിൽ കഴിഞ്ഞ  24 മണിക്കൂറിനിടെ 40,134 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 36,946 പേർ രോഗമുക്തി നേടി. 422 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ 3,16,95,958 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്.  ഇതുവരെ ആകെ 3,08,57,467 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,24,773 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 4,13,718 ആക്റ്റീവ് കേസുകളാണുള്ളത്.

ഇതുവരെ 47,22,23,639 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു