ഹിജ്‌റ വര്ഷാരംഭം : കുവൈത്തിൽ ഓഗസ്റ്റ് 6 മുതൽ 4 ദിവസം അവധി

ഹിജ്‌റ വര്ഷാരംഭം പ്രമാണിച്ച് ഓഗസ്റ്റ് 6 മുതൽ നാല് ദിവസം അവധി. ഓഗസ്റ്റ് 9 തിങ്കൾ വര്ഷാരംഭം പ്രമാണിച്ച് പൊതു അവധിയാണ്. ഓഗസ്റ്റ് 8 വിശ്രമ ദിനമായി മന്ത്രി സഭാ യോഗം അംഗീകരിച്ചു. ഇതോടെ വാരാന്ത ദിനങ്ങളുൾപ്പെടെ തുടർച്ചയായ നാല് ദിവസം സർക്കാർ പൊതുമേഖലാ ഓഫീസുകൾക്ക് അവധി ലഭിക്കും.