കുവൈത്തിൽ പുതിയ അധ്യയന വർഷം ഒക്ടോബർ മൂന്നിന് ആരംഭിക്കും

കുവൈത്തിൽ പുതിയ അധ്യയന വർഷം ഒക്ടോബർ മൂന്നിന് ആരംഭിക്കും. ഇന്റർ മീഡിയേറ്റ് വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ 19 നും സെക്കണ്ടറി ക്ലാസ്സുകൾ സെപ്റ്റംബർ 26 നും ആരംഭിക്കും. വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരും വിദ്യാര്ഥികളും പ്രതിവാര പി സി ആർ പരിശോധന നടത്തണം. വിദ്യാർഥികളെ രണ്ട് ഗ്രൂപ്പുകളായി തരം തിരിച്ച് ഒരു ഗ്രൂപ്പിന് ആഴ്ചയിൽ മൂന്ന് ദിവസവും മറ്റൊരു ഗ്രൂപ്പിന് ആഴ്ചയിൽ രണ്ട് ദിവസവും ക്ലാസുകൾ നടത്തും.