കുവൈത് അന്താരാഷ്ട്ര വിമാന താവളത്തിന്റെ പ്രതിദിന പ്രവർത്തന ശേഷി 7500 ആയി ഉയർത്തി

കുവൈത് അന്താരാഷ്ട്ര വിമാന താവളത്തിന്റെ ദൈനം ദിന പ്രവർത്തന ശേഷി 7500 ആയി ഉയർത്തി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് അനുമതി നൽകിയത്. ഈ മാസം 8 മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നതായി വിമാനത്തവള അധികൃതർക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവിൽ 5000 യാത്രക്കാർക്ക് പ്രവേശന അനുമതി ഉണ്ടെങ്കിലും 3000 പേർ മാത്രമാണ് എത്തുന്നത്.