ഇന്ത്യയിൽ പുതിയതായി 40,120 കോവിഡ് കേസുകൾ / 585 മരണങ്ങളും

ഇന്ത്യയിൽ കഴിഞ്ഞ  24 മണിക്കൂറിനിടെ 40,120 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 42,295 പേർ രോഗമുക്തി നേടി. 585 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 40,120 പുതിയ കേസുകളിൽ  21,445 കേസുകൾ കേരളത്തിൽ നിന്നാണ് ഉണ്ടായിരിക്കുന്നത്

ഇന്ത്യയിൽ 3,21,17,826 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്.  ഇതുവരെ ആകെ 3,13,02,345 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,30,254 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 3,85,227 ആക്റ്റീവ് കേസുകളാണുള്ളത്.

ഇതുവരെ 52,95,82,956 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.