വാക്സിൻ സ്വീകരിക്കാത്ത വിദ്യാർഥികൾക്കും അധ്യാപകർക്കും സർക്കാർ ക്ലിനിക്കുകളിൽ സൗജന്യമായി പിസിആർ പരിശോധന

കുവൈത്തിൽ വാക്സിനേഷൻ ചെയ്യാത്ത എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും സർക്കാർ ക്ലിനിക്കുകളിൽ നിന്ന് പിസിആർ പരിശോധന സൗജന്യമായി അനുവദിക്കും. ഇതിനായി മുൻകൂർ അനുമതി എടുത്തിരിക്കണം. സ്വദേശികളും വിദേശികളുമായ എല്ലാ വിദ്യാർഥികൾക്കും ജീവനക്കാർക്കും ഇത് ബാധകമാണ്. രാജ്യത്ത് ഒക്ടോബർ 3 മുതലാണ് പുതിയ അധ്യയന വർഷം ആരംഭിക്കുക. വാക്സിൻ സ്വീകരിക്കാത്ത 12 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്കും ജീവനക്കാർക്കും വിദ്യാലയത്തിൽ പ്രവേശിക്കുന്നതിന് പ്രതിവാര പിസിആർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. തീരുമാനം വിവാദമായതോടെയാണ് പിസിആർ പരിശോധന സൗജന്യമാക്കാൻ സർക്കാർ തീരുമാനിച്ചത്.