കുവൈത്തിൽ വാഹനാപകടം : രണ്ട് ഇന്ത്യക്കാരടക്കം അഞ്ച് പേർ മരിച്ചു

കുവൈത്തിൽ ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ അഞ്ച്‌ പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. അബ്ദലി റോഡിൽ 20 ആം കിലോമീറ്ററിൽ ലിയാലി റോഡിൽ ഇന്നലെ രാത്രി 8 : 30 നാണ് അപകടം നടന്നത്. അമേരിക്കൻ സൈനികർക്ക് ലോജിസ്റ്റിക് സേവനം നൽകുന്ന ബർഡജ് കമ്പനിയിലെ ജീവനക്കാരാണ് മരണമടഞ്ഞത്. ഇവർ സഞ്ചരിച്ച ബസ് മറ്റൊരു മിനി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ജഹറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവർ ഈജിപ്ത്, ബംഗ്ളാദേശ്, നേപ്പാൾ എന്നീ രാജ്യക്കാരാണ്.