55 വയസ്സിന് മുകളിലുള്ളവരുടെ ബിരുദ സർട്ടിഫിക്കറ്റുകൾ മാനവശേഷി സമിതിയിൽ നിന്ന് അംഗീകാരം നേടണം

കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 55 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ ബിരുദ സർട്ടിഫിക്കറ്റുകൾ മാനവശേഷി സമിതിയിൽ നിന്ന് അംഗീകാരം നേടണം. ഇതിനായുള്ള അപേക്ഷകൾ സ്വീകരിച്ചു വരുന്നതായി അധികൃതർ അറിയിച്ചു. മാനവ ശേഷി സമിതിയിലെ ബന്ധപ്പെട്ട വകുപ്പിൽ നേരിട്ട് എത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ബിരുദം, ഡിപ്ലോമ അല്ലെങ്കിൽ ബിരുദാനന്തര വിദ്യാഭ്യാസ യോഗ്യതയുള്ളവർ എന്നിവരുടെ സർട്ടിഫിക്കറ്റുകൾക്ക് ആണ് ലേബർ മാർക്കറ്റ് സ്റ്റാൻഡ്ഡ്സ് ഡിപ്പാർട്ട്‌മെന്റിൽ അംഗീകാരം നൽകുന്നത്.

55 വയസ്സിന് താഴെയുള്ളവർ സർട്ടിഫിക്കറ്റ് അംഗീകാരത്തിന് അഷൽ സമിതിയുടെ ഇലക്ട്രോണിക് സേവനത്തിലൂടെ അപേക്ഷകൾ സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.