ഇന്ത്യയിൽ സെഡസ് കാഡിലയുടെ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി

സെഡസ് കാഡിലയുടെ കൊവിഡ് പ്രതിരോധ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് വിദഗ്ത സമിതിയുടെ ശുപാര്‍ശ. ഇന്ത്യയിൽ ഒരു വാക്‌സിനു കൂടി അടിയന്തരാനുമതി നല്‍കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ കീഴിലുള്ള വിദഗ്ധ സമിതി ഉപദേശം നല്‍കി. പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡിലയുടെ ‘സൈകോവ് ഡി’ക്കാണ് ശുപാര്‍ശ ലഭിച്ചത്.

മൂന്ന് ഡോസുള്ള ഡി.എന്‍.എ വാക്‌സിനാണിത്. ക്ലിനിക്കല്‍ പരീക്ഷണത്തില്‍ 66.6 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയതായി കമ്പനി അവകാശപ്പെട്ടു. 28,000 പേരിലാണ് പരീക്ഷണം നടത്തിയത്. സൈക്കോവ് -ഡിയുടെ രണ്ടാം ഡോസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ മരുന്ന് കമ്പനിക്ക് വിദഗ്ധ സമിതി നിര്‍ദേശം നല്‍കി.