അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 222 പേരെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചു ; രക്ഷാ ദൗത്യം തുടരും

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 222 പേര്‍ ഇന്ത്യയില്‍ തിരിച്ചെത്തി. വ്യോമസേനയുടെ ഒരു വിമാനവും എയര്‍ ഇന്ത്യയുടെ ഒരു വിമാനവുമാണ് ഇന്ത്യയിലെത്തിയത്. താജിക്കിസ്ഥാനില്‍ നിന്നും ഖത്തറില്‍ നിന്നുമാണ് വിമാനങ്ങള്‍ എത്തിയത്. ഇന്ത്യക്കാര്‍ക്കൊപ്പം രണ്ട് നേപ്പാള്‍ പൗരന്‍മാരെയും തിരിച്ചെത്തിച്ചു.

അമേരിക്കന്‍ വിമാനങ്ങളില്‍ ദോഹയില്‍ എത്തിയ 135 പേരാണ് മടങ്ങിയത്. രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.