ഇന്ത്യയിൽ 30,948 പേര്‍ക്ക് കൂടി കോവിഡ് ; മരണം 403

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 30,948 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 403 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 38,487 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ നിലവിൽ 3,53,398 സജീവ രോഗികളാണ് ഉള്ളത്.

ഇന്ത്യയിൽ ഇതുവരെ 3,24,24,234 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ 3,16,36,469 പേർ രോഗമുക്തരായി. ഇതുവരെ 4,34,367 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതുവരെ 58,14,89,377 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.