ഇന്ത്യയിൽ കോവിഡ് രോഗികൾ കുറയുന്നു ; 25,072 പുതിയ കേസുകൾ ; മരണം 389

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 389 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 44,157 പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ ഇതുവരെ 3,24,49,306 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3,16,80,626 പേർ രോഗമുക്തരായി. ഇതുവരെ 4,34,756 പേർ കോവിഡ് മൂലം മരിച്ചു.

നിലവിൽ 3,33,924 ആക്റ്റീവ് കേസുകളാണുള്ളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.