ഇന്ത്യയിൽ 25,467 പേർക്ക് കൂടി കോവിഡ് ; മരണം 354

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 25,467 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 354മരണങ്ങളും റിപ്പോർട്ട് ചെയ്തു.39,486പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ ഇതുവരെ 3,24,74,773 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3,17,20,112പേർ രോഗമുക്തരായി. ഇതുവരെ 4,35,110 പേർ കോവിഡ് മൂലം മരിച്ചു.

നിലവിൽ 3,19,551 ആക്റ്റീവ് കേസുകളാണുള്ളതെന്നും 58,89,97,805 വാക്സിനുകൾ നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.