ഇന്ത്യയിൽ 37,593 പേർക്ക് കൂടി കോവിഡ് ; മരണം 648

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 37,593 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 648 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 34,169 പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ ഇതുവരെ 3,25,12,366 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3,17,54,281 പേർ രോഗമുക്തരായി. ഇതുവരെ 4,35,758 പേർ കോവിഡ് മൂലം മരിച്ചു.

നിലവിൽ 3,22,327 ആക്റ്റീവ് കേസുകളാണുള്ളതെന്നും 59,55,04,593 വാക്സിനുകൾ നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.