ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് ആദ്യ ഘട്ടത്തിൽ പ്രതിവാരം 760 പേർക്ക് പ്രവേശനം

ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന അധികൃതർ ഇന്ത്യൻ വ്യോമയാന സെക്രട്ടറിക്ക് കത്തയച്ചു. പ്രതിവാരം ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികൾക്ക് 760 സീറ്റുകൾ ആണ് ഇതിനായി നൽകിയിരിക്കുന്നത്.

കുവൈത് എയർവേയ്‌സ് 230, ജസീറ എയർ 150, ഇന്ത്യൻ വിമാന കമ്പനികൾ 380 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. സെപ്റ്റംബർ 2ആം തീയതിയാണ് ആദ്യ സർവീസുകൾ ആരംഭിക്കുക.