ഇന്ത്യയിൽ 41,965 പുതിയ കോവിഡ് കേസുകൾ കൂടി ; 33,964 പേർക്ക് രോഗമുക്തി ; 460 മരണം

ഇന്ത്യയിൽ കഴിഞ്ഞ  24 മണിക്കൂറിനിടെ 41,965 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 33,964 പേർ രോഗമുക്തി നേടി. 460 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 41,965 പുതിയ കേസുകളിൽ 30203 കേസുകൾ കേരളത്തിൽ നിന്നാണ് ഉണ്ടായിരിക്കുന്നത്.

ഇന്ത്യയിൽ 3,28,10,845 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്.  ഇതുവരെ ആകെ 3,19,93,644 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,39,020 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 3,78,181ആക്റ്റീവ് കേസുകളാണുള്ളത്.

65,41,13,508 വാക്സിനുകൾ നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.