ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും സ്‌കൂളുകള്‍ തുറന്നു

ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സ്‌കൂളുകള്‍ തുറന്നു. ഡല്‍ഹിയില്‍ ഒമ്പത് മുതല്‍ 12 വരെ ക്ലാസിലെ വിദ്യാര്‍ഥികളും യു.പിയില്‍ ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുമാണ് ആദ്യഘട്ടത്തില്‍ സ്‌കൂളിലെത്തിയത്.

പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വിദ്യാര്‍ഥികളെ ക്ലാസിലെത്തിക്കുന്നത്. അടുത്ത ഘട്ടത്തില്‍ മറ്റ് ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തും. ഡല്‍ഹിയില്‍ ആറ് മുതല്‍ എട്ട് വരെ ക്ലാസുകള്‍ എട്ടിന് തുറക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തിലേറെയായി രാജ്യത്തെ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്.