ഇന്ത്യയിൽ 42,618 പേർക്ക് കൂടി പുതുതായി കോവിഡ് ; മരണം 330

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 42,618 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. ആകെ രോഗമുക്തി നിരക്ക് 97.43 ശതമാനമായി. ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,29,45,907 . 3,21,00,001 പേര്‍ രാജ്യത്താകെ ഇതുവരെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 4,05,681 നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 330 പേർ പുതുതായി കോവിഡ് ബാധിച്ച് മരിച്ചു.