ഇന്ത്യയിൽ 31,222 പേർക്ക് കൂടി കോവിഡ്; മരണം 290

ഇന്ത്യയിൽ കഴിഞ്ഞ  24 മണിക്കൂറിനിടെ 31,222 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.  290 മരണങ്ങളും റിപ്പോർട്ട് ചെയ്തു.  31,222 പുതിയ കേസുകളിൽ 19,688 കേസുകൾ കേരളത്തിൽ നിന്നാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ  24 മണിക്കൂറിനിടെ 42,942 പേർക്ക് രോഗമുക്‌തിയും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ 3,30,58,843 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്.  കോവിഡ് ബാധിച്ച് ഇതുവരെ 4,41,042 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 3,92,864 ആക്റ്റീവ് കേസുകളാണുള്ളത്. ഇന്ത്യയിൽ ഇതിനകം 3,22,24,937 പേർക്കാണ് രോഗമോചനം ലഭിച്ചിരിക്കുന്നത്.